മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍ - Learning Exam

Post Top Ad

മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍

Share This
Article by
 Lorance Mathew 
 Contact number is 9446367985

 മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍

  
മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍    പരമ്പരാഗത എഞ്ചിനിയറിങ്ങ് ശാഖകളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ സാധ്യത വളരെയേറെയുള്ള കോഴ്സാണ് മൈനിങ്ങ് എഞ്ചിനിയറിങ്ങ്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം തൊഴില്‍ ഉറപ്പാക്കുന്ന ഒരു പഠന ശാഖയാണിത്.

എന്താണ് പഠിക്കുവാനുള്ളത്

പ്രകൃതിയില്‍ നിന്നും മിനറല്‍സും മറ്റും കുഴിച്ചെടുക്കുന്നതാണ് ഈ ശാസ്ത്ര ശാഖ. റോക്ക് മെക്കാനിക്സ്, അണ്ടര്‍ ഗ്രൌണ്ട് ആന്‍റ് സര്‍ഫേസ് എന്‍വിയോണ്‍മെന്‍റ്, ജിയോ മാറ്റിക്സ്, മൈന്‍ സേഫ്റ്റി, ഡ്രില്ലിങ്ങ് ആന്‍റ് ബ്ലാസ്റ്റിങ്ങ്, ഓര്‍ റിസര്‍വ് അനാലിസിസ്, മൈന്‍ ഹെല്‍ത്ത് ആന്‍റ്റ് സേഫ്റ്റി, മെറ്റീരിയല്‍ ഹാന്‍ഡ് ലിങ്ങ് തുടങ്ങിയവ പൊതു വിഷയങ്ങള്‍ക്ക് പുറമേ പഠിക്കേണ്ടതുണ്ട്.

യോഗ്യതെയെന്ത്

ഈ രംഗത്ത് ബിരുദ, ബിരുദാനന്തര, ഗവേഷണ ബിരുദങ്ങള്‍ ഈ മേഖലയില്‍ ലഭ്യമാണ്. മാത്തമാറ്റിക്സ് ഉള്‍പ്പെടുന്ന പ്ലസ് ടു വിജയിച്ചവര്‍ക്ക് ബി ടെകിന് ചേരാം. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശന പരീക്ഷ അഭിമുഖീകരിക്കേണ്ടതായുണ്ട്.

ജോലി സാധ്യതകള്‍ എവിടെയെല്ലാം

ഇന്ത്യയില്‍ത്തന്നെ ടാറ്റാ പവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്നി മോണ്ട് ഐ ബി സി ലിമിറ്റഡ് തുടങ്ങിയ കോര്‍പ്പറേറ്റുകളില്‍ അവസരമുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളായ ഒ എന്‍ ജി സി, സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, നാഷണല്‍ അലൂമിനിയം കോര്‍പ്പറേഷന്‍, ഭാരത് ഗോള്‍ മൈന്‍സ്, ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയിലും അവസരങ്ങളുണ്ട്. ഗ്ലോബല്‍ കരിയര്‍ എന്ന നിലയില്‍ വിദേശ സ്ഥാപനങ്ങള്‍ മികച്ച ക്യാംപസുകളില്‍ നിന്നും വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നേരിട്ടുള്ള മൈനിങ്ങ് ആന്‍റ് ജീയോളജി വകുപ്പില്‍ യോഗ്യതക്കനുസരിച്ച് റിസേര്‍ച്ച്, അസിസ്റ്റന്‍റ്, സര്‍വേ ആന്‍ഡ് ഓപ്പറേഷന്‍ മാനേജര്‍ തസ്തികകളും ലഭിക്കും.

സീനിയര്‍ മെനിങ്ങ് എഞ്ചിനിയര്‍, മൈനിങ്ങ് പ്ലാനര്‍, മൈനിങ്ങ സേഫ്റ്റി എഞ്ചിനിയര്‍, കോള്‍ പ്ലാന്‍റ് ഓപ്പറേറ്റര്‍, കോള്‍ പ്ലാന്‍റ് മാനേജര്‍, മൈന്‍ സേഫ്റ്റി ഓഫീസര്‍, മൈന്‍ ഹെല്‍ത്ത് ഓഫീസര്‍, പ്രോസസിങ്ങ് മാനേജര്‍, എക്സ്ട്രാക്ട് മെയിന്‍റനന്‍സ് സൂപ്പര്‍വൈസര്‍, സര്‍വകലാശാല അധ്യാപകര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യാം.

ഫീല്‍ഡ് റിസ്ക് ഉള്ള ജോലിയായതിനാല്‍ ഉയര്‍ന്ന വേതനം പ്രതീക്ഷിക്കാം. സ്വകാര്യ മേഖലയിലെ തുടക്കക്കാര്‍ക്ക് പോലും നല്ല ശമ്പളം ലഭിക്കുന്നുണ്ട്. ഒമാന്‍, സൌദി അറേബ്യ, ഇറാന്‍, ഇറാക്ക്, ടുണീഷ്യ, താന്‍സാനിയ, ദക്ഷിണാഫ്രിക്ക, റക്ഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അവസരങ്ങളുണ്ട്.

എവിടെ പഠിക്കാം

Indian Institute of Engineering Science & Technology, Shibpur (http://www.becs.ac.in/)

B.E. in Mining engineering, Dual Degree B.Tech- M.Tech in Mining Engineering

Indian Institute of Technology, Kharagpur (http://www.iitkgp.ac.in/)

B.Tech. in Mining engineering, Dual Degree B.Tech- M.Tech in Mining Engineering, M.Tech in Mining engineering

Indian School of Mines, Dhanbad (http://www.ismdhanbad.ac.in/)

B.Tech in Mining Engineering, B.Tech in Mineral Engineering
B.Tech + M.Tech in Mining Engineering
M.Tech Mining Engineer, M.Tech Mineral Explosion

National Institute of Technology Rourkkala (http://www.nitrkl.ac.in/)

     B.Tech   Mining Engineering,   M.Tech.  Mining Engineering,  Dual Degree B.Tech & M Tech

Mining Engineering,  Ph.D Mining Engineering

Orissa School Of  Mining Engineering, Keonjhar (http://www.osme.net.in/)

     Diploma in Mining Engineering

Benaras Hindu University, Institute of Technology, Varanasi (http://www.iitbhu.ac.in/) 

     B.Tech   Mining Engineering,   M.Tech.  Mining Engineering,  Integrated   M Tech  Mining
     Engineering

College of Technology & Engineering, Udaipur (http://www.ctae.ac.in/)

    B.Tech   Mining Engineering,   M.Tech.  Mining Engineering

MBM Engineering College, Jodhpur (http://www.mbm.ac.in/)

    B.Tech   Mining Engineering

Kothagudem School of Mines, Kothagudem (http://kakatiya.ac.in/)

   B.Tech   Mining Engineering

National Institute of Technology, Surathkar, Srinivasnaga (http://www.nitk.ac.in/)

      B.Tech   Mining Engineering

Golden Valley Institute of Technology, Oorgaum, KGF Karnataka  (http://drttit.gvet.edu.in/)

     B.Tech   Mining Engineering

Anna University, College of Engineering Guindy, Chennai (http://ceg.annauniv.edu/)

    B.Tech   Mining Engineering

Vivesvaraya Regional Engineering College, Nagpur (http://www.vnit.ac.in/)

        B.Tech   Mining Engineering