പ്ലസ് ടുവിന് ശേഷം ഉന്നത കരിയറിന് ഇരട്ട ബിരുദങ്ങള്‍ - Learning Exam

Post Top Ad

പ്ലസ് ടുവിന് ശേഷം ഉന്നത കരിയറിന് ഇരട്ട ബിരുദങ്ങള്‍

Share This

 പ്ലസ് ടുവിന് ശേഷം ഉന്നത കരിയറിന് ഇരട്ട ബിരുദങ്ങള്‍

Article by Lorance Mathew Contact number is 9446367985



കേരളത്തിലെ സര്വ‍കലാശാലകളില്‍ അധികമില്ലാത്ത ഒരു പഠന സൌകര്യമാണ് ഇരട്ട ബിരുദത്തിന്റേ്ത്. ആയതിനാല്‍ സമര്ഥ രായ കുട്ടികളും രക്ഷിതാക്കളും ഇത് അറിയാതെ പോവാറുണ്ട്. എന്നാല്‍ പ്ലസ് ടു കഴിഞ്ഞ് നേരിട്ട് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വഴി തുറക്കുന്നതാണ് ഈ ഇന്റേഗ്രേറ്റഡ് കോഴ്സുകള്‍. 5 വര്ഷവമാണ് കാലാവധി. എഞ്ചിനിയറിങ്ങിലും ശാസ്ത്ര വിഷയങ്ങളിലും, ഫാര്മ്സിയിലും ഹ്യൂമാനിറ്റിക്സിലും മാനേജ്മെന്റി്ലും നിയമത്തിലുമെല്ലാം ഇങ്ങനെ ഇരട്ട ബിരുദ പഠന സൌകര്യമുണ്ട്. ഇത് ഒരു വ്യവസായിക - ഗവേഷണാധിഷ്ടിത പഠനമാണെന്നതിനാല്‍ ഉയര്ന്ന കരിയര്‍ ലക്ഷ്യമിടുന്നവര്‍ ഉന്നം വയ്ക്കേണ്ടയൊന്നാണ്. അഞ്ച് വര്ഷത്തെ പഠനത്തില്‍ മൂന്ന് വര്ഷത്തെ പഠനം പൂര്‍ത്തിയാക്കി ബിരുദവും തുടര്ന്ന് രണ്ട് വര്ഷം പഠിച്ച് മാസ്റ്റര്‍ ബിരുദവും നേടാനാകുന്ന സൌകര്യവും ചിലയിടങ്ങളിലുണ്ട്.

എഞ്ചിനിയറിങ്ങ് കോഴ്സുകള്‍

ഐ ഐ ടികളില്‍ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ ഇന്റ‍ഗ്രേറ്റഡ് കോഴ്സുകളുണ്ട്. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് ഉയര്ന്ന് മാര്ക്കോ ടെ വിജയിച്ച സമര്ഥ്രായ പ്ലസ് ടു വിദ്യാര്ഥിഷകള്ക്ക് ജോയിന്റ്ി എന്ട്ര്ന്സ്് എക്സാമിനേഷന്‍ (JEE ) വഴി പ്രവേശനം നേടാവുന്നതാണ്. JEE Main, JEE Advanced എന്നിങ്ങനെ രണ്ട് പരീക്ഷകളുണ്ട്. JEE Main സി ബി എസ് സിയും JEE Advanced ഐ ഐ ടികളുമാണ് നടത്തുന്നത്. JEE Main പരീക്ഷയില്‍ ഉന്നത നിലവാരം പുലര്ത്തു ന്നവരെയാണ് JEE Advanced (http://www.jeeadv.ac.in/) പരീക്ഷക്ക് ക്ഷണിക്കുക. ഇത് വര്ഷം് തോറും നടത്തുന്നതാണ്. JEE Main പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ http://jeemain.nic.in/ സൈറ്റില്‍ ലഭ്യമാണ്

ഐ ഐ ടി മദ്രാസ്.

1. Aerospace Engineering
2. Biological Engineering
3. Chemical Engineering
4. Civil Engg. with M.Tech Specialization in Infrastructural Engg.
5. Civil Engg. with M.Tech Specialization in
o Building Technology and Construction Management
o Environmental Engineering
o Geotechnical Engineering
o Hydraulics & Water Res. Engineering
o Structural Engineering
o Transportation Engineering
6. Computer Science & Engineering
7. Electrical Engineering
8. Engineering Design with M.Tech specialization in

a. Automotive Engineering
b. Biomedical Design
9. Mechanical Engg. with M.Tech specialization in

a. Thermal Engg.
b. Intelligent Manufacturing
c. Product Design
10. Metallurgical & Material Engineering
11. Naval Architecture & Ocean Engineering
12. B.Tech in Aerospace Engg. and M.Tech in Applied Mechanics with specialization in Bio-Medical Engineering.
13. B.Tech in Electrical Engg. and M.Tech in Applied Mechanics with specialization in Bio-Medical Engineering.
14. B.Tech in Civil Engg. and M.Tech in Applied Mechanics with specialization in Solid Mechanics / Fluid Mechanics.
15. B.Tech in Naval Architecture and M.Tech in Applied Mechanics with specialization in Solid Mechanics / Fluid Mechanics.
എന്നിവയാണ് കോഴ്സുകള്‍. വിശദാംശങ്ങള്ക്ക് https://www.iitm.ac.in സന്ദര്ശിക്കുക.

ഐ ഐ ടി മുംബൈ

ഇവിടെ ഡ്യൂവല്‍ ഡിഗ്രി ബി ടെക് – എം ടെക് കോഴ്സുകളില്‍ എയ്റോസ്പേസ് എഞ്ചിനിയറിങ്ങ്, കെമിക്കല്‍, സിവില്‍, കമ്പ്യൂട്ടര്‍ സയന്സ് ആന്റ്. എഞ്ചിനിയറിങ്ങ്, ഇലക്ട്രിക്കല്‍, എനര്ജിക സയന്സ്c ആന്റ്‍ എഞ്ചിനിയറിങ്ങ്, മെക്കാനിക്കല്‍, മെറ്റലര്ജിക്കല്‍ ആന്ഡ് മെറ്റീരിയല്‍ സയന്സ്വ, ഫിസിക്സ് തുടങ്ങിയവ പഠിക്കാം. JEE Advanced മെരിറ്റ് ലിസ്റ്റില്‍ നിന്നുമാണ് പ്രവേശനം. വിശദ വിവരങ്ങള്ക്ക് http://www1.iitb.ac.in/ സന്ദര്ശിക്കുക.

ഐ ഐ ടി റൂര്ക്കി

ഐ ഐ ടി റൂര്ക്കിസയില്‍ ഇന്റ ഗ്രേറ്റഡ് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ Chemical Engineering (M.Tech in Hydrocarbon Engineering), Electronics & Wireless Communication (M.Tech in Communication Engineering), Computer Science & Engineering (M.Tech in Information Technology), Electrical Engineering (M.Tech in Power Electronics), Process Engineering (Specialization MBA), പഞ്ചവല്സര ഇന്റഗ്രേറ്റഡ് എം ടെക് പോളിമര്‍ സയന്സ് ആന്റ് ടെക്നോളജി ഇന്റMഗ്രേറ്റഡ് എം ടെക് ജിയോളജിക്കല്‍ ടെക്നോളജി, ജിയോഫിസിക്കല്‍ ടെക്നോളജി, , പഞ്ചവല്സര ഇന്റഡഗ്രേറ്റഡ് പ്രോസസ് എഞ്ചിനിയറിങ്ങ് ആന്റ് എം ബി എ എന്നിവ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ http://www.iitr.ac.in/ സന്ദര്ശിക്കുക.

ഐ ഐ ടി ഡല്ഹി

ഇവിടെ ഉള്ള ഡ്യൂവല്‍ പ്രോഗ്രാമുകള്‍

1. B.Tech and M.Tech in Bio Chemical Engineering &
Biotechnology
2. B.Tech in Chemical Engineering and M.Tech in Process
Engineering & Design
3. B.Tech in Chemical Engineering and M.Tech in Computer
applications in Chemical Engineering
4. B.Tech and M.Tech in Bio Computer Science & Engineering
5. B.Tech in Electrical Engineering and M.Tech in Information &
Communication Technology

വിവരങ്ങള്‍ http://www.iitd.ac.in/ ല്‍ ലഭ്യമാണ്
ഐ ഐ ടി കാന്പൂര്‍

ഇവിടെ ബിടെക് – എംടെക് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ എയ്റോസ്പേസ് എഞ്ചിനിയറിങ്ങ്, കെമിക്കല്‍ എഞ്ചിനിയറിങ്ങ്, സിവില്‍, കമ്പ്യൂട്ടര്‍ സയന്സ്യ ആന്റ് എഞ്ചിനിയറിങ്ങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്നിവയും പഠിക്കാം. JEE Main, JEE Advanced എന്നിവ വഴിയാണ് പ്രവേശനം. വിശദാംശങ്ങള്ക്ക് http://www.iitk.ac.in/ നോക്കുക.

ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്സ് ധന്ബാ്ദ്

ഐ ഐ ടികളുടെ നിലവാരത്തിലുള്ള ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈന്സികല്‍ ബിടെക് – എംടെക് ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുണ്ട്. JEE വഴിയാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്ക്ക് http://www.ismdhanbad.ac.in/ കാണുക.
സയന്സ്/ വിഷയങ്ങള്‍

ഐ ഐ ടി മദ്രാസ്

സയന്സ് വിഷയങ്ങളിലും ഈ സൌകര്യം ലഭ്യമാണ്. ഡ്യൂവല്‍ ഡിഗ്രി ബി എസ് – എംസ് കോഴ്സുകളാണിവ. ബയോളജിക്കല്‍ സയന്സ്E, ഫിസിക്സ് എന്നിവ പഠിക്കാം. അഡ്മിഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്ക്ക് https://www.iitm.ac.in നോക്കുക
.
ഐ ഐ ടി കാന്പൂര്‍

ഇവിടെ പഞ്ചവല്സദര എം എസ് സി ഇന്റ ഗ്രേറ്റഡ് അണ്ടര്ഗ്രാ ജ്വേറ്റ് പ്രോഗ്രാമുകളില്‍ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, സയന്റി ഫിക് കമ്പ്യൂട്ടിങ്ങ് എന്നിവ പഠിക്കാം. വിശദ വിവരങ്ങള്ക്ക് http://www.iitk.ac.in/ നോക്കുക.

ഐസറില്‍ പഠനം

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മറ്റും ഗവേഷണാടിസ്ഥാന ഉന്നത വിദ്യാഭ്യാസം നല്കു്ന്ന കേന്ദ്ര സര്ക്കാര്‍ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് എഡ്യൂക്കേഷന്‍ ആന്ഡ് റിസേര്ച്ച് അഥവാ ഐസറുകള്‍. തിരുവനന്തപുരം, തിരുപ്പതി, മൊഹാലി, പൂനെ, കൊല്ക്കത്ത, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് സെന്റു‍റ്കള്‍. ശാസ്ത്ര വിഷയങ്ങളില്‍ സമര്ഥരായ പ്ലസ് ടു വിദ്യാര്ഥികള്ക്ക് പഞ്ചവല്സര കോഴ്സായ ബാച്ചിലര്‍ ഓഫ് സയന്സ് – മാസ്റ്റര്‍ ഓഫ് സയന്സ് (BSMS) കോഴ്സിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്ക്ക് https://www.iiseradmission.in/ നോക്കുക.

നൈസറില്‍ പഠനം

ഭൂവനേശ്വറിലെ നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് എഡ്യുക്കേഷന്‍ ആന്ഡ് റിസേര്ച്ചി ല്‍ 5 വര്ഷത്തെ എം എസി സി ഇന്റഗ്രേറ്റഡ് പ്രോഗ്രാമില്‍ പ്ലസ് ടുക്കാര്ക്ക് അവസരമുണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നി വിഷയങ്ങളാണ് പഠിപ്പിക്കുക. ഓരോ വര്ഷ‍വും ഓഗസ്റ്റിലാണ് കോഴ്സ് ആരംഭിക്കുന്നത്. നാഷണല്‍ എലിജിബിലിറ്റി സ്ക്രീനിങ്ങ് ടെസ്റ്റിലൂടെയാണ് പ്രവേശനം. ആധുനിക ഗവേഷണ പഠന സൈകര്യങ്ങളും ഡിജിറ്റല്‍ ലൈബ്രറി സംവിധാനവുമെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. സയന്റിഫിക് കോമ്പിറ്റന്സി കരസ്ഥമാക്കുവാന്‍ കഴിയുന്ന പഠന സൌകര്യങ്ങളാണിവിടെയുള്ളത്. വിശദ വിവരങ്ങള്ക്ക് http://www.niser.ac.in/ സന്ദര്ശിരക്കുക.

ഹ്യുമാനിറ്റിക്സ്

ഐ ഐ ടി മദ്രാസിലെ ഡിപ്പാര്ട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആന്ഡ്വ സോഷ്യല്‍ സയന്സ് അഞ്ച് വര്ഷ.ത്തെ ഇന്റപഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് ആര്ട്സ്സ (എം എ) പ്രോഗ്രാം നടത്തുന്നുണ്ട്. ഡവലപ്മെന്റ് സ്റ്റഡീസിലും ഇംഗ്ലീഷ് സ്റ്റഡീസിലുമാണ് പ്രവേശനം. അഖിലേന്ത്യാ തലത്തിലുള്ള പ്രവേശനപ്പരീക്ഷയുണ്ടാകും. ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ 60 ശതമാനം മാര്ക്കോടെ പ്ലസ് ടു വിജയിച്ചവര്ക്കും ഫൈനല്‍ പരീക്ഷ എഴുതുന്നവര്ക്കും The Humanities and Social Sciences Entrance Examination (HSEE) പരീക്ഷ എഴുതാം. വെബ് അഡ്രസ്സ് http://hsee.iitm.ac.in/.

സംയോജിത മാനേജ്മെന്റ് പഠനം

പ്ലസ് ടു, പത്ത് തലങ്ങളില്‍ കുറഞ്ഞത് 60 ശതമാനം മാര്ക്കോസട് കൂടി വിജയിച്ചവര്ക്ക് ഈ കോഴ്സിനപേക്ഷിക്കാം. അഖിലേന്ത്യതലത്തില്‍ പ്രവേശന പരീക്ഷയുണ്ടാകും. ആപ്റ്റിറ്റ്യൂഡ്, റീസണിങ്ങ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് തുടങ്ങിയവയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. തുടര്ന്ന് അഭിമുഖവുമുണ്ടാകും. ഒ ബി സി, എസ് സി, എസ് ടി, ഭിന്നശേഷിയുള്ളവര്‍ എന്നിവര്ക്ക് 55 ശതമാനം മാര്ക്ക് മതിയാകും. ജനറല്‍ വിഭാഗക്കാര്ക്ക് 20 വയസും സംവരണ വിഭാഗക്കാര്ക്ക് 22 വയസുമാണ് ഉയര്ന്ന പ്രായ പരിധി.

വിദേശ പരിശീലനം ഉള്പ്പെടെയുള്ള ഇന്റേണ്ഷിടപ്പുമുണ്ടാകും. മൂന്നാം വര്ഷംത്തിന്റെ അവസാനം ഒരു സോഷ്യല്‍ ഇന്റേ്ണ്ഷി്പ്പുണ്ടാകും. അവസാനം രണ്ട് വര്ഷം ബിസിനസ്സ് ഇന്റേോണ്ഷിപ്പുണ്ടാകും. മൂന്ന് വര്ഷത്തിന് ശേഷം വേണമെങ്കില്‍ പഠനം അവസാനിപ്പിക്കാം. ഇവര്ക്ക് ബിരുദം ലഭിക്കും. ബാക്കിയുള്ള രണ്ട് വര്ഷം ഐ ഐ എമ്മിന്റെ ബിരുദാനന്തര ബിരുദ പ്രോഗ്രാമില്‍ പ്രവേശനം നേടുന്നവര്‍‌ക്കൊപ്പമാവും പൂര്ത്തിയാക്കുക
ആദ്യ മൂന്ന് വര്ഷത്തേക്ക് പ്രതിവര്ഷം 3 ലക്ഷം രൂപയാണ് ഇപ്പോഴത്തെ ഫീസ്. തുടര്ന്നുള്ള 2 വര്ഷം പി ജി പ്രോഗ്രാമിന് തുല്യമായ ഫീസാണുണ്ടാവുക. താമസം, ഭക്ഷണം എന്നിവയ്ക്കുള്ള ചിലവ് പുറമേയാണ്.
മികച്ച സൌകര്യങ്ങള്‍ ലഭ്യമായ കാമ്പസാണ് ഇന്ഡോര്‍ ഐ ഐ എമ്മിന്റേത്. പൂര്ണ്ണമായും റസിഡന്ഷ്യല്‍ രീതിയിലാണ് കോഴ്സ്. ആദ്യ മൂന്ന് വര്ഷം ഒന്നിലേറെ വിദ്യര്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണുണ്ടാവുക. അടുത്ത രണ്ട് വര്ഷം സിംഗിള്‍ റൂം ലഭിക്കും. കൂടുതല്‍ വിവരങ്ങള്ക്ക് http://www.iimidr.ac.in/ സന്ദര്ശി‍ക്കുക.

നിയമ പഠനം

രാജ്യത്തെ പല നിയമ പഠന കേന്ദ്രങ്ങളും ഏതെങ്കിലും പ്ലസ് ടു വിന് ശേഷം 5 വര്ഷ‍ത്തെ നിയമ പഠനത്തിന് അവസരമൊരുക്കുന്നുണ്ട്. CLAT അഥവാ കോമണ്‍ ലോ അഡമിഷന്‍ ടെസ്റ്റ് വഴി പ്രവേശനം സാധ്യമാകുന്ന രാജ്യത്തെ 14 നിയമ സ്കൂളുകളിലെ പഠനം ഇതില്‍ ഏറ്റവും പ്രാധാന്യമര്ഹിക്കുന്നു. വിശദ വിവരങ്ങള്ക്ക് https://clat.ac.in/ നോക്കുക. കേരളത്തിലെ ലോ കോളേജുകളും 5 വര്ഷത്തെ LLB കോഴ്സ് നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്ക്ക് http://www.cee-kerala.org/ നോക്കുക.

No comments:

Post a Comment